കുട്ടികളുടെ കായിക വിനോദം രക്ഷിതാക്കൾക്ക് അമിതഭാരമോ? ഒരു അന്വേഷണം

Source: Cricket Australia/Getty Images
ഓസ്‌ട്രേലിയയിൽ കുട്ടികളെ കലാ-കായിക പരിപാടികൾക്കായി പ്രോത്സാഹിപ്പിക്കുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. സ്കൂൾ വിദ്യാഭ്യാസത്തിനു പുറമെ എല്ലാ ആഴ്ചയും പല തരത്തിലുള്ള കായിക വിനോദങ്ങളിലും കലാ പരിപാടികളിലും പങ്കെടുപ്പിക്കുന്ന ശൈലി ഓസ്‌ട്രേലിയൻ മാതാപിതാക്കളിൽ സമ്മർദ്ധത്തിന് കാരണമാകുന്നു എന്നാണ് ദി ഓസ്‌ട്രേലിയൻ പത്രം നടത്തിയ കിഡ്സ് ആക്റ്റീവ് റിപ്പോർട്ട് എന്ന സർവേ വെളിപ്പെടുത്തുന്നത്. കുട്ടികൾക്കായി ഇത്തരത്തിൽ ചിലവിടുന്ന സമയം ഒരു ഭാരമായി മാറുന്നുണ്ടോ എന്ന് മനസ്സിലാക്കുന്നതിനായി ചില മലയാളി മാതാപിതാക്കളോടും, മാനസിക ആരോഗ്യ മേഖലയിലെ വിദഗ്ധനുമായി സംസാരിക്കുകയാണ് എസ് ബി എസ് മലയാളം.
Share