കടുത്ത വിഷമുള്ള നിരവധി ജീവികളുടെ നാടാണ് ഓസ്‌ട്രേലിയ.
വിഷച്ചിലന്തികള്‍ പലതുമുണ്ടെങ്കിലും, ഒരെണ്ണത്തിനെ മാത്രമാണ് ഏറ്റവും അപകടകാരിയായി കാണേണ്ടതെന്ന് NSW പോയിസന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡാരന്‍ റോബര്‍ട്‌സ് പറയുന്നു.
ഫണല്‍ വെബ് ചിലന്തികളാണ് അവ.
റെഡ്ബാക്ക് ചിലന്തികലെക്കുറിച്ചും ജനങ്ങള്‍ക്ക് ഒട്ടേറെ ആശങ്കയുണ്ടെങ്കിലും, ഇവയുടെ കടിയേറ്റുള്ള മരണവും, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും താരതമ്യേന കുറവാണ്.
ഓസ്‌ട്രേലിയയിലെ മറ്റെല്ലാ ചിലന്തികളും താരതമ്യേന വിഷം കുറഞ്ഞവയോ, വിഷമില്ലാത്തവയോ ആണെന്നും ഡാരന്‍ റോബര്‍ട്‌സ് പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ പാമ്പുകളെ കാണാന്‍ കഴിയുന്നത് പതിവാണെങ്കിലും, ജീവഹാനിയുണ്ടാകുന്ന രീതിയില്‍ പാമ്പുകടിയേല്‍ക്കുന്നത് അപൂര്‍വമാണ്.
രാജ്യത്ത് ആകെയുള്ള 172 ഇനം പാമ്പുകളില്‍, നൂറോളം ഇനങ്ങളും വിഷമുള്ളവയാണ്. എന്നാല്‍ മനുഷ്യ ജീവന് അപകടകരമാകുന്ന 12 ഇനം പാമ്പുകളാണ് ഉള്ളത്.
കടിയേറ്റാല്‍...
ഓസ്‌ട്രേലിയയില്‍ പാമ്പുകടിയേറ്റും ചിലന്തികടിയേറ്റുമുള്ള മരണങ്ങള്‍ കുറവാണെങ്കിലും, ഇവയുടെ കടിയേറ്റാല്‍ എന്തു ചെയ്യണം എന്നറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഏതൊക്കെ സാഹചര്യങ്ങളിലാണ് അടിയന്തര നടപടിയെടുക്കേണ്ടതെന്നും, എന്തൊക്കെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കണമെന്നും കേള്‍ക്കാം...
Who to call if bitten
- If unsure what to do after a spider bite, call the nationwide Poisons Information centre helpline on 13 11 26.
- For all snakebites and any case of emergency, call triple zero (000).
- If you are far from a hospital, you can call the Royal Flying Doctor Service on 1300 My RFDS (1300 69 7337).







