ബ്രിഡ്ജിംഗ് കോഴ്‌സിനെത്തിയവർക്ക് അതിർത്തി അടച്ചത് തുണയായി; വിസ ലഭിച്ചത് നിരവധി നഴ്‌സുമാർക്ക്

Source: Getty Images/Emilija Manevska
ഓസ്‌ട്രേലിയൻ അതിർത്തി അടച്ചത് ഭൂരിഭാഗം ആളുകൾക്കും പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്. എന്നാൽ മൂന്ന് മാസത്തെ ബ്രിഡ്‌ജിങ്ങ് കോഴ്സിനായി ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇവിടെ കുടുങ്ങി പോയ നിരവധിപേർക്ക് ഇത് ജോലി ലഭിക്കാൻ സഹായിച്ചുവെന്നാണ് നഴ്‌സിംഗ് രംഗത്തുള്ള മലയാളികൾ ചൂണ്ടിക്കാട്ടിയത്. രാജ്യാന്തര നഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ഇവരിൽ ചിലർ ഈ പോസിറ്റീവ് അനുഭവങ്ങൾ പങ്കുവക്കുന്നു. ഒപ്പം, അതിർത്തികൾ അടച്ചിതിന് പിന്നാലെ സർക്കാർ നടപ്പാക്കിയ പാൻഡെമിക് വിസ എങ്ങനെ സഹായിച്ചുവെന്നും ഒരു മൈഗ്രേഷൻ ഏജൻറ് വിശദീകരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share