ഓസ്ട്രേലിയയിൽ ആദ്യമായി വോട്ടു ചെയ്യുന്ന ലക്ഷക്കണക്കിന് പേരാണ് ഇത്തവണയുള്ളത്. അതിൽ നല്ലൊരു ഭാഗം പേരും അടുത്ത കാലത്ത് ഓസ്ട്രേലിയൻ പൌരത്വം കിട്ടിയവരാണ്. ഇത്തരത്തിൽ ആദ്യമായി വോട്ടു ചെയ്യുന്നവർ ജൻമനാടിലെ തെരഞ്ഞെടുപ്പും ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പും എങ്ങനെ താരതമ്യം ചെയ്യുന്നു എന്നു പരിശോധിക്കുകയാണ് SBS ടി വിയിലെ ജനപ്രിയ ചർച്ചാപരിപാടിയായ INSIGHT. ഈ ചർച്ചയിൽ രണ്ടു മലയാളികളും പങ്കെടുക്കുന്നു - സിഡ്നി സ്വദേശികളായ ആശ നായരും അഭിലാഷ് നായരും. INSIGHT പരിപാടിക്ക് മുന്പ്, എസ് ബി എസ് മലയാളം റേഡിയോയുടെ സ്റ്റുഡിയോയിലെത്തി അവർ അഭിപ്രായങ്ങൾ പങ്കുവച്ചു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
ഈ ഇൻസൈറ്റ് പരിപാടി ജൂൺ 21 ചൊവ്വാഴ്ച രാത്രി എട്ടരയ്ക്ക് SBS 1 ടി വി ചാനലിൽ കാണാം...