ഓസ്ട്രേലിയൻ പൗരത്വ നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ നീക്കം സെനറ്റിൻറെ പരിഗണനാപ്പട്ടികയിൽ നിന്ന് പുറത്തായതോടെ, കെട്ടിക്കിടന്ന പൗരത്വ അപേക്ഷകൾ വീണ്ടും പരിഗണിച്ചു തുടങ്ങിയിരിക്കുകയാണ് കുടിയേറ്റകാര്യവകുപ്പ്.
എന്നാൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിർബന്ധിതമാക്കുന്നതുൾപ്പെടെയുള്ള കഠിനമായ വ്യവസ്ഥകൾ വീണ്ടും കൊണ്ടുവരും എന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ, പൗരത്വമെടുക്കാൻ യോഗ്യതയുള്ളവർ എത്രയും വേഗം അപേക്ഷ നൽകുന്നതാകും ഉചിതമെന്ന് കുടിയേറ്റമേഖലയിലെ വിദഗ്ധർ പറയുന്നു. ഇതേക്കുറിച്ച് വിശദീകരിക്കുകയാണ് ബ്രിസ്ബൈനിലെ TN Lawyers and Immigration Consultants ൽ മൈഗ്രേഷൻ കൺസൽട്ടൻറായ പ്രതാപ് ലക്ഷ്മണൻ. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...