ഓസ്‌ട്രേലിയയിൽ ആഴ്ചകളായി തുടരുന്ന കാട്ടുതീ വായു മലിനീകരണം രൂക്ഷമാക്കിയിരിക്കുകയാണ്.
കാട്ടുതീയുടെ പുക മൂലം വായു മലിനീകരണം രൂക്ഷമായിരിക്കുന്ന പ്രദേശങ്ങളിൽ എയർ കണ്ടീഷണറുകൾ ഉപയോഗിക്കുമ്പോൾ മലിനമായ വായു വീടിനുള്ളിൽ കടക്കാനുള്ള സാധ്യതയുണ്ട്.
ഈ സാഹചര്യത്തിൽ ഏതു തരം എയർ കണ്ടീഷണറാണ് വീട്ടിലുള്ളത് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
വീടിന് പുറത്തുള്ള വായു ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ കണ്ടീഷണറുകൾ അപകട സാധ്യത കൂട്ടുന്നു എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇതൊഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുകയാണ് മെൽബണിൽ വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ എഞ്ചിനീയറിംഗ് സർവീസസ് വിഭാഗത്തിലുള്ള ജോൺസൺ കാണുകാടൻ. അത് പ്ലെയറിൽ നിന്ന് കേൾക്കാം.

A man wears a face mask to protect himself from bushfire smoke in Melbourne. Source: AAP
എയർ ക്വാളിറ്റി ഇൻഡക്സ്
ഓരോരുത്തരും ജീവിക്കുന്ന പ്രദേശങ്ങളിലെയും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലെയും വായു മലിനീകരണം എത്രമാത്രം രൂക്ഷമാണെന്ന് അറിയാൻ പ്രദേശത്തെ എയർ ക്വാളിറ്റി ഇൻഡക്സ് അറിഞ്ഞിരിക്കുന്നത് സഹായിക്കും.
മലിനമായ വായു ശ്വസിക്കുന്നത് ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങൾക്കും കാരണമാകാം എന്നാണ് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്.
പ്രായമേറിയവരും കുട്ടികളും ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരും ഈ അവസരത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.