ഓസ്ട്രേലിയൻ ക്രിക്കറ്റിലേക്ക് ഒരു മലയാളി കൂടി; അണ്ടർ 16 ടീമിൽ ഇടം നേടി സൂരജ് രാജേഷ്

Source: Supplied
ഓസ്‌ട്രേലിയയിൽ ദേശീയ ക്രിക്കറ്റ് രംഗത്തേക്ക് വീണ്ടുമൊരു മലയാളി കൂടിയെത്തുന്നു. ദേശീയ അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്ക് അഡ്‍ലൈഡിൽ നിന്നുള്ള മലയാളിയായ സൂരജ് രാജേഷാണ് ഇടം നേടിയത്. സിഡ്നി സ്വദേശിയായ അർജുൻ നായർ ഓസ്ട്രേലിയൻ അണ്ടർ 19 ടീമിലൂടെ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധേയനാകുന്നതിനു പിന്നാലെയാണ് മറ്റൊരു മലയാളി കൂടി ദേശീയ ക്രിക്കറ്റിലേക്ക് ചുവടുവയ്ക്കുന്നത്. 1994ൽ കേരളത്തിലെ തലശേരിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ് സൂരജിന്റെ മാതാപിതാക്കൾ. സൂരജ് രാജേഷിന്റെ ഓസ്‌ട്രേലിയൻ അണ്ടർ 16 ടീമിലേക്കുള്ള യാത്രയുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share