ഗവേഷകവിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയൻ കുടിയേറ്റം എളുപ്പമാകും; പാർട്ണർ വിസയിലും മാറ്റം വരുന്നു

Source: Wikipedia/Hoangkid
ഓസ്ട്രേലിയൻ വിസ നിയമങ്ങളിൽ സെപ്റ്റംബർ പത്തു മുതൽ പുതിയ ചില മാറ്റങ്ങൾ നിലവിൽ വന്നു. ഓസ്ട്രേലിയയിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് കുടിയേറ്റം കൂടുതൽ എളുപ്പമാക്കുന്ന തരത്തിലാണ് പ്രധാന മാറ്റം. ഇതിനു പുറമേ, ജീവിതപങ്കാളിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്ന പാർട്ണർ വിസയിലും കാര്യമായ മാറ്റങ്ങൾ വരികയാണ്. ഈ മാറ്റങ്ങളെക്കുറിച്ച് ബ്രിസ്ബനിൽ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണന്‍ വിശദീകരിക്കുന്നു.
Share