കൊറോണവൈറസ് പ്രതിസന്ധി മൂലമുള്ള യാത്രാ വിലക്കുകളിൽപ്പെട്ട് ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്നത്. നൂറുകണക്കിന് മലയാളികളും ഇക്കൂട്ടത്തിലുണ്ട്.
മെൽബണിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യാ വിമാനം പ്രഖ്യാപിച്ചിരിക്കുന്നത് നിരവധി പേർക്കാണ് ആശ്വാസമായിരിക്കുന്നത്.
പ്രസവ സമയത്ത് മറ്റാരും സഹായമില്ലാതെ ഓസ്ട്രേലിയയിൽ കഴിയേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു തിരുവല്ല സ്വദേശി റെനി കെ ഫിലിപ്പ്.
നഴ്സിംഗ് ബ്രിഡ്ജിംഗ് പ്രോഗ്രാമിനായി വിസിറ്റർ വിസയിൽ ഓസ്ട്രേലിയയിൽ എത്തിയതാണ് റെനി.
സ്വകാര്യ ഇൻഷ്വറൻസുണ്ടെങ്കിൽ പോലും ഗർഭകാല പരിചരണത്തിന് അതിന്റെ പരിരക്ഷ കിട്ടില്ല എന്നതും, ഗർഭവുമായി ബന്ധപ്പെട്ട സങ്കീർണതകളും റെനിയെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരുന്നു.
എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കെത്താം എന്ന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് അറിയിപ്പു കിട്ടിയത് വലിയൊരു ആശ്വാസമായിരിക്കുകയാണെന്ന് റെനി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
റെനിയുടെ വാക്കുകൾ കേൾക്കാം: