SKIP TO MAIN CONTENT

കാട്ടുപന്നിയിറച്ചി ദുരന്തം: മലയാളി കുടുംബത്തിന് വിഷംകലർന്ന ഇറച്ചി കിട്ടിയത് എങ്ങനെയെന്ന് വ്യക്തമായി

Shibu Kochummen
Source: Supplied

ന്യൂസിലന്റിൽ മലയാളി കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് അതീവ ഗുരുതരമായ ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായ കാട്ടുപന്നിയിറച്ചി എങ്ങനെ കിട്ടിയതാണെന്ന കാര്യം വ്യക്തമായി. അബോധാവസ്ഥയിലായിരുന്ന ഷിബു കൊച്ചുമ്മന് ഓർമ്മ പൂർണമായും തിരിച്ചുകിട്ടിയപ്പോഴാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ന്യൂസിലന്റിൽ മലയാളി കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് അതീവ ഗുരുതരമായ ഭക്ഷ്യവിഷബാധയേൽക്കാൻ കാരണമായ കാട്ടുപന്നിയിറച്ചി എങ്ങനെ കിട്ടിയതാണെന്ന കാര്യം വ്യക്തമായി. അബോധാവസ്ഥയിലായിരുന്ന ഷിബു കൊച്ചുമ്മന് ഓർമ്മ പൂർണമായും തിരിച്ചുകിട്ടിയപ്പോഴാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.

ഷിബു കൊച്ചുമ്മൻ, ഭാര്യ സുബി, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയൽ എന്നിവരാണ് കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്നത്. ഷിബു വേട്ടക്ക് പോയി പിടിച്ച കാട്ടുപന്നിയുടെ ഇറച്ചിയാണ് ഇവർ കഴിച്ചത് എന്നായിരുന്നു ആദ്യമുള്ള റിപ്പോർട്ടുകൾ. 

എന്നാൽ വേട്ടയാടാൻ പോയ മറ്റൊരാളിൽ നിന്ന് ഷിബുവിന് ലഭിച്ചതാണ് ഈ പന്നിയിറച്ചി എന്ന കാര്യമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഷിബുവിന്റെ കുടുംബവക്താവായ ജോജി വർഗീസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now