ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിലേക്ക് രണ്ടു വിസകളാണ് ഓസ്‌ട്രേലിയൻ സർക്കാർ പുതുതായി കൊണ്ടുവരുന്നത്.
ബയോമെഡിസിൻ, കാർഷിക സാങ്കേതിക വിദ്യ തുടങ്ങിയ STEM (Science, Technology Engineering & Maths) മേഖലകളിൽ പുതിയ കമ്പനികൾ തുടങ്ങുമ്പോൾ (Start Up) വിദേശത്തു നിന്നുള്ളവരെ സ്പോൺസർ ചെയ്യാൻ കഴിയുന്നതായിരിക്കും ഇതിൽ ഒരു വിസ.
വർഷം 180,000 ഡോളറിൽ കൂടുതൽ വരുമാനം ലഭിക്കുന്ന, ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിലേക്ക് വിദേശത്തുനിന്നുള്ളവരെ സ്പോൺസർ ചെയ്യുന്നതിനായിരിക്കും രണ്ടാമത്തെ വിസ.
ജൂലൈ മുതൽ പ്രാബല്യത്തിൽ
ജൂലൈ ഒന്ന് മുതൽ പുതിയ വിസകൾ പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വരും. രണ്ടു വിസകൾക്കും അപേക്ഷിക്കാൻ മൂന്ന് വഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണ്. കൂടാതെ ഓസ്‌ട്രേലിയന്‍ തൊഴില്‍മേഖലയില്‍ നിന്ന് ആളെ കിട്ടാത്തപ്പോള്‍ മാത്രമേ വിദേശത്തു നിന്ന് സ്‌പോണ്‍സര്‍ ചെയ്യാവൂ എന്ന വ്യവസ്ഥയും ഈ വിസകള്‍ക്കുണ്ടാകും.
നാല് മില്യണിൽ കൂടുതൽ ടേണോവർ ഉള്ള കമ്പനികൾക്ക്, തൊഴിൽ വൈദഗ്ധ്യമുള്ള 20 പേരെ ഒരു വർഷം സ്‌പോണ്‍സര്‍ ചെയ്യാം. സ്റ്റാർട്ട് അപ് കമ്പനികൾക്ക് അഞ്ചു പേരെയാണ് സ്‌പോണ്‍സര്‍ ചെയ്യാവുന്നത്.
വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള 457 വിസ പൂര്‍ണമായും നിര്‍ത്തലാക്കുമെന്നും അതിനു പകരം പുതിയ വിസ കൊണ്ടുവരുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ മാര്‍ച്ച് 18 ഞായറാഴ്ച മുതല്‍ സബ്ക്ലാസ് 482 വിസകൽ നിലവിൽ വന്നിരുന്നു.
ഉയർന്ന തൊഴിൽവൈദഗ്ധ്യം ഉള്ളവരെ ലഭിക്കാനായി ആഗോളതലത്തിൽ ശക്തമായ മത്സരം നടക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായാണ് ഈ വിസകൾ കൊണ്ടുവരുന്നത് എന്നും ഓസ്‌ട്രേലിയൻ സർക്കാർ വ്യകതമാക്കി