ആദായ നികുതി ഇളവുകളിൽ വർഷങ്ങളോളം നീണ്ടു നിൽക്കുന്ന സമഗ്രമായ മാറ്റങ്ങളാണ് 2018 ലെ ബജറ്റിൽ ട്രെഷറർ സ്കോട്ട് മോറിസൺ അവതരിപ്പിച്ചത്. കുറഞ്ഞ വരുമാനമുള്ളവർക്കും മദ്ധ്യവർഗ്ഗ കുടുംബങ്ങൾക്കും കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് നികുതി ഇളവുകൾ. ഈ മാറ്റങ്ങൾ നിങ്ങളുടെ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് എളുപ്പത്തിൽ മനസിലാക്കാം.
പുതിയ നികുതി നിരക്കുകൾ അനുസരിച്ച് 2018-19 സാമ്പത്തീക വർഷം ഏകദേശം പത്ത് മില്ല്യനോളം ആളുകൾക്ക് ഓരോ വർഷവും 530 ഡോളർ നികുതിയിനത്തിൽ ലാഭിക്കാൻ സാധിക്കും.
ഈ വർഷം ജൂലൈ ഒന്നുമുതൽ, നികുതി നിരക്ക് 37 ശതമാനം ഈടാക്കുന്ന വാർഷിക വരുമാന പരുധി 90000 ഡോളർ ആക്കി ഉയർത്തും. നേരത്തെ ഈ പരിധി 87000 ഡോളറിൽആയിരുന്നു. ഇതോടെ ഏകദേശം 200000 ത്തോളം ആളുകൾക്ക് നികുതി ഇനത്തിൽ നേട്ടമുണ്ടാവും
ഏകദേശം2025 ഓട് കൂടി 94 ശതമാനം ഓസ്‌ട്രേലിയക്കാരും കുറഞ്ഞ നികുതി നിരക്കായ 32.5 ശതമാനത്തിലേക്ക് എത്തിച്ചേരുന്ന വിധത്തിലാണ് ബജറ്റിൽ നികുതി നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്.

