SKIP TO MAIN CONTENT

ഒളിംപിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തിയേക്കും; ബ്രിസ്‌ബൈന്‍ ഒളിംപിക്‌സിലും T20ക്ക് സാധ്യത

128 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപ്ക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്താന്‍ സാധ്യത തെളിയുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇയാഴ്ച മുംബൈയില്‍ നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.

Aerial view of The Gabba, Brisbane Cricket Ground.
Credit: PETER HARRISON/Getty Images

1 min read

Published

By SBS Malayalam

Source: SBS


Skip to article content

ലോകത്തില്‍ ഏറ്റവുമധികം പേര്‍ കാണുന്ന രണ്ടാമത്തെ കായിക ഇനമായിട്ടും ക്രിക്കറ്റ് ലോക കായികമാമാങ്ക വേദിക്ക് പുറത്താണ്.

എന്നാല്‍, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടെലിവിഷന്‍ പ്രേക്ഷകരുടെ എണ്ണവും, ഇത് മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക സാധ്യതകളും കണക്കിലെടുത്ത് ഒളിംപിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുകയാണ് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി.

2028ല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടക്കുന്ന ഒൡപിക്‌സില്‍ ക്രിക്കറ്റും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.

ഇത് അംഗീകരിച്ചാല്‍, 2032ലെ ബ്രിസ്‌ബൈന്‍ ഒളിംപിക്‌സിലും ക്രിക്കറ്റ് ഉണ്ടാകും.

ട്വന്റി ട്വന്റി മത്സരങ്ങളാണ് ഒളിംപിക്‌സിനായി പരിഗണിക്കുന്നത്.

രണ്ടു വര്‍ഷമായി ICC ഒളിംപിക് കമ്മിറ്റിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് LA ഒളിംപിക്‌സില്‍ ക്രിക്കറ്റും പരിഗണിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അമേരിക്കയില്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രചാരം കൊടുക്കുന്നത് ലക്ഷ്യമിട്ട് കൂടിയാണ് ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ ഇത് പരിഗണിക്കുന്നത്.

അടുത്ത വര്‍ഷത്തെ T20 ലോകകപ്പ് അമേരിക്കയും വെസ്റ്റിന്റീസും സംയുക്തമായാണ് നടത്തുന്നത്. അതിന് പിന്നാലെയാണ് ഒളിംപിക്‌സ് ക്രിക്ക്റ്റും പരിഗണനയില്‍.

ഈയാഴ്ച അവസാനം മുംബൈയിലാണ് ഒളിംപിക്‌സ് കമ്മിറ്റി യോഗം. ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാല്‍, രാജ്യത്തെ ക്രിക്കറ്റ് വിപണി IOC അംഗങ്ങള്‍ക്ക് നേരിട്ട് കാണാനും കഴിയും.

പരാജയപ്പെട്ട പരീക്ഷണം

ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് ഒളിംപിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1900ലെ പാരീസ് ഒളിംപിക്‌സില്‍.

അന്ന് ഭൂരിഭാഗം ടീമുകളും പിന്‍മാറിയതോടെ, ഒറ്റ മത്സരം മാത്രമേ നടന്നുള്ളൂ. ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍.

ടെ്സ്റ്റ് രൂപത്തില്‍ നടന്ന ആ മത്സരത്തില്‍ ബ്രിട്ടന്‍ ഫ്രാന്‍സിനെ 158 റണ്‍സിന് തോല്‍പ്പിച്ചു.

ഒരു ടീമില്‍ 12 പേര്‍ വീതം, 24 പേര്‍ കളിക്കാനിറങ്ങിയെങ്കിലും, ഒരു ഫസ്റ്റ് ക്ലാസ് മത്സരമെങ്കിലും കളിച്ചിട്ടുള്ള രണ്ടു പേര്‍ മാത്രമായിരുന്നു ഒളിംപിക്‌സിനെത്തിയത്.

അതോടെ, ഒളിംപിക്‌സില്‍ നിന്ന് ക്രിക്കറ്റ് പുറത്താകുകയും ചെയ്തു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now