SKIP TO MAIN CONTENT

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം കൂടി

ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം. വനിതകളുടെ 53 കിലോ ഭാരോദ്വേഹനത്തില്‍ സഞ്ജിത ചാനുവാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണം ഉയര്‍ത്തിയത്.

secod gold for india CWG-sanjitha chanu
Source: Dean Mouhtaropoulos/Getty Images

1 min read

Published

Updated


Skip to article content

സഞ്ജിത ചാനുവിന്റെ തുടര്‍ച്ചയായ രണ്ടാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ് ഇത്. ഗ്ലാസ്‌ഗോ ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണ്ണം നേടിയിരുന്നു.

ആകെ 192 കിലോ ഭാരമുയര്‍ത്തിയാണ് സഞ്ജിത ഒന്നാമതെത്തിയത്. സ്‌നാച്ചില്‍ 84 കിലോയും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 108 കിലോയുമായിരുന്നു സഞ്ജിതയുടെ നേട്ടം.

സ്‌നാച്ചിലെ 84 കിലോ പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡുമാണ്.

മെഡലുകളെല്ലാം ഭാരമുയര്‍ത്തി

ഗെയിംസില്‍ ഇതുവരെ ഇന്ത്യ നേടിയ മെഡലുകള്‍ മൂന്നും വെയ്റ്റ് ലിഫ്റ്റിംഗില്‍ നിന്നാണ്.

ഇന്നലെ ഭാരോദ്വേഹനത്തില്‍ തന്നെ  മീരാഭായ് ചാനു ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം നേടിയിരുന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയും നേടി.

ഗെയിംസിന്റെ രണ്ടാം ദിവസം പുരുഷന്മാരുടെ 69 കിലോ ഭാരോദ്വേഹനത്തില്‍ ദീപക് ലാതർ വെങ്കലം നേടി.


കൂടുതല്‍ ഗെയിംസ് വിശേഷങ്ങള്‍

കോമണ്‍വെല്‍ത്ത് ഗെയിംസിലെ മലയാളി വിശേഷങ്ങള്‍ അറിയാന്‍ എസ് ബി എസ് മലയാളം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now