457 വിസ നിര്‍ത്തലാക്കുമെന്ന് ഏപ്രിലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പകരമായി 2018 മാർച്ചിൽ രണ്ടു വിസകൾ നിലവിൽ കൊണ്ടുവരുമെന്നും സർക്കാർ അറിയിച്ചിരുന്നു.
ജോലിക്കായി രണ്ടു വര്‍ഷം രാജ്യത്ത് തങ്ങാവുന്ന ഷോർട്ട് ടേം വിസയും, നാലു വര്‍ഷത്തേക്കുള്ള മീഡിയം ടേം വിസയുമാണ് പുതുതായി കൊണ്ടുവരുന്നത്.
ഇതിനായുള്ള മീഡിയം ആൻഡ് ലോങ്ങ് ‑ടേം സ്ട്രാറ്റജിക് സ്‌കിൽസ് ലിസ്റ്റും (MLTSSL), കൂടാതെ രണ്ട് വർഷം വരെ ഇവിടെ ജോലി ചെയ്‍വാൻ അനുവാദം നൽകുന്ന തൊഴിൽ മേഖലകൾ ഉൾപ്പെടുത്തിയ ഷോർട്ട്‑ടേം സ്‌കിൽഡ് ഒക്കുപ്പേഷൻ ലിസ്റ്റും (STSOL) ആണ് കുടിയേറ്റ കാര്യ വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഏപ്രിലില്‍ ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒഴിവാക്കിയിരുന്ന 36 തൊഴില്‍മേഖലകളെ ഈ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിങ്, ഐ ടി, ആരോഗ്യ മേഖലകളിലെ തൊഴിലുകൾ ഉൾപ്പെട്ടതാണ് ഈ പുതിയ പട്ടിക.
വിദ്യാഭ്യാസ വകുപ്പ്, ട്രെയിനിങ് വകുപ്പ് ഉൾപ്പെടെ വിവിധ മേഖലകളുടെ നിർദ്ദേശപ്രകാരമാണ് ഈ പുതുക്കിയ ലിസ്റ്റ് കുടിയേറ്റ കാര്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആറ് മാസം കൂടുമ്പോൾ ഈ പട്ടിക പുതുക്കാനാണ് സർക്കാരിന്റെ പദ്ധതി.
മുന്‍ പട്ടികയില്‍ ഉണ്ടായിരുന്ന 12 തൊഴിലുകൾ ഈ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുമുണ്ട് .
നീക്കം ചെയ്ത തൊഴിലുകൾ ഇവയാണ് :
ഇതിനു പുറമെ നിരവധി മാറ്റങ്ങളും 457 വിസയുടെ കാര്യത്തിൽ ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇതിൽ പ്രധാന മാറ്റങ്ങൾ ഇവയാണ്:

Source: Department of Home Affairs
ക്രിമിനൽ ചെക്ക് :
457 വിസയ്ക്കായി അപേക്ഷിക്കുന്നവർ ഇനി മുതൽ നിർബന്ധമായും ക്രിമിനൽ ചെക്ക് ചെയ്യേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഇവർ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യം അറിയാനാണ് ഇത്.
ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം തെളിയിക്കുന്ന പരീക്ഷ :
കുറഞ്ഞത് 96,400 ഡോളർ ശമ്പളത്തിൽ വിദേശ കമ്പനികളിൽ നിന്നും ജോലിക്കായി രാജ്യത്തെത്തുന്നവർക്ക് ഇംഗീഷ് ഭാഷാ പ്രാവിണ്യ തെളിയിക്കുന്ന പരീക്ഷ നിർബന്ധമാണ്.
അതേസമയം യു കെ, യു എസ്, കാനഡ, ന്യൂ സിലാൻഡ്, അയർലണ്ട് എന്നീ രാജ്യങ്ങളിൽ പൗരത്വമുള്ളവരെ പരീക്ഷയിൽ നിന്നും ഒഴിവാക്കാക്കിയിട്ടുണ്ട്.
457 വിസക്ക് അപേക്ഷിക്കുമ്പോൾ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷക്ക് ആവശ്യമായ പോയിന്റുകൾ താഴെ കൊടുക്കുന്നു..