Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

നോർതേൺ ടെറിട്ടറിയിലെ ഏറ്റവും വലിയ ഇന്ത്യൻ സമൂഹമായി മലാളികൾ...

ഓസ്ട്രേലിയൻ സെൻസസ് റിപ്പോർട്ടിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്പോൾ, ഹിന്ദിയും പഞ്ചാബിയും കഴിഞ്ഞാൽ ഓസ്ട്രേലിയയുടെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിച്ചിട്ടുള്ള പ്രധാന ഇന്ത്യൻ ഭാഷ മലയാളമാണെന്ന് വ്യക്തമാകുന്നു. നോർതേൺ ടെറിട്ടറിയിലെ ഏറ്റവും വലിയ ഇന്ത്യൻ ഭാഷയും മലയാളമാണ്.

Uluru
Source: Chris Ford (CC BY-NC 2.0)

ഓസ്ട്രേലിയയിലെ മൊത്തം ഇന്ത്യൻ ഭാഷകൾ പരിശോധിക്കുന്പോൾ ഹിന്ദി, പഞ്ചാബി, തമിഴ്, ബംഗ്ലാ, ഉറുദു എന്നിവയ്ക്ക് പുറകിൽ മാത്രമാണ് മലയാളത്തിൻറെ സ്ഥാനം.

(ഉറുദു ഭാഷ സംസാരിക്കുന്നതിൽ കൂടുതലും പാകിസ്ഥാനിൽ നിന്നും, ബംഗ്ലാ സംസാരിക്കുന്നതിൽ നല്ലൊരു ഭാഗം ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരാണ്. എങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഭാഷ എന്ന രീതിയിലാണ് സെൻസസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.)

ഉപഭൂഖണ്ഡത്തിലെ മറ്റു ഭാഷകളായ സിംഹളീസും നേപ്പാളീസും മൊത്തം ജനസംഖ്യയിൽ മലയാളികളേക്കാൾ മുന്നിൽ തന്നെയാണ്. 

എന്നാൽ, ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങിലാണ് ഈ ഭാഷകളെല്ലാം സംസാരിക്കുന്നവരിൽ കൂടുതൽ പേരുമുള്ളത്. അതേസമയം, മലയാളികൾ ഓസ്ട്രേലിയയിൽ കുറച്ചുകൂടി വ്യാപിച്ചുകിടക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 

ഇതിൽ നോർതേൺ ടെറിട്ടറിയിൽ ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റ സമൂഹങ്ങളിലൊന്നാണ് മലയാളികൾ. മൊത്തം കുടിയേറ്റക്കാരുടെ എണ്ണം നോക്കിയാൽ ഗ്രീക്ക്, മാൻററിൻ, ഫിലിപ്പിനോ എന്നിവ കഴിഞ്ഞാൽ, തൊട്ടടുത്ത സ്ഥാനമാണ് മലയാളികൾക്ക്. 1269 മലയാളികളാണ് നോർതേൺ ടെറിട്ടറിയിലുള്ളത്. 

ഹിന്ദി സംസാരിക്കുന്ന 852 പേരും പഞ്ചാബി സംസാരിക്കുന്ന 669 പേരുമാണ് NT യിൽ.  ഇംഗ്ലീഷും ആദിമവർഗ്ഗഭാഷകളുമാണ് സംസ്ഥാനത്ത് ഏറ്റവുമധികമുള്ളത്.

ഈ സംസ്ഥാനത്തെ ഭാഷാ കണക്കുകൾ ഇവിടെ അറിയാം.


 

കേരളത്തോട് സമാനമായ കാലാവസ്ഥയും പ്രകൃതിയുമാണ് നോർതേൺ ടെറിട്ടറി മലയാളികളുടെ പ്രിയകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത് എന്ന് വ്യക്തം.

QLDലും WAലും മൂന്നാം സ്ഥാനം

ക്വീൻസ്ലാൻറിലും വെസ്റ്റേൺ ഓസ്ട്രേലിയയിലും ഇന്ത്യൻ ഭാഷകളുടെ കാര്യത്തിൽ ഹിന്ദിയും പഞ്ചാബിയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്തുമാണ് മലയാളം

മറ്റു സംസ്ഥാനങ്ങളിലുള്ള പ്രധാന ഭാഷകളും അവ സംസാരിക്കുന്ന ജനസംഖ്യയും ഇവിടെ അറിയാം.

 


1 min read

Published

Updated

By ദീജു ശിവദാസ്


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now