SKIP TO MAIN CONTENT

SBS മലയാളം ഈയാഴ്ച: പേമാരിയും കാറ്റുമായി ‘ലാ നിന’; മലയാളി യുവതി മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ

പോയവാരത്തിൽ എസ് ബി എസ് മലയാളം നൽകിയ അഞ്ചു പ്രധാന വാർത്തകളും റേഡിയോ പരിപാടികളും...

top 5 news
Source: SBS

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

1. ഓസ്ട്രേലിയയിൽ കാട്ടുതീയുടെ കാഠിന്യം കുറയും; പകരം പേമാരിയും കാറ്റും 

ഓസ്ട്രേലിയയിൽ ഈ വർഷം ലാ നിന പ്രതിഭാസം വരുമെന്നാണ് പ്രഖ്യാപനം. ഇത് എങ്ങനെയൊക്കെ ബാധിക്കാമെന്ന് ഓസ്ട്രേലിയൻ കാലാവസ്ഥാ വകുപ്പിൽ റിസർച്ച് സന്റിസ്റ്റായ ഡോ. വിനോദ് കുമാർ വിശദീകരിക്കുന്നു.

2. NSW-വിക്ടോറിയ അതിർത്തി നാലര മാസത്തിനു ശേഷം തുറക്കുന്നു

വിക്ടോറിയയിൽ രോഗബാധ നിയന്ത്രണത്തിൽ വന്നതോടെ ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി തുറക്കാൻ തീരുമാനിച്ചു.

3. മിസ് യൂണിവേഴ്സ് ഓസ്ട്രേലിയയായി മലയാളി യുവതി

വിശ്വ സൗന്ദര്യമത്സരത്തിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാനായി പാതി മലയാളിയായ മരിയ തട്ടിലിനെ തെരഞ്ഞെടുത്തു. മരിയയും, അച്ഛൻ ടോണി തട്ടിലും ഈ നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ച് വിശദീകരിക്കുന്നു.

4. ഓസ്ട്രേലിയൻ കുടിയേറ്റ ചരിത്രത്തിൽ നിങ്ങളുടെയും പേര് ചേർക്കാം

സിഡ്നിയിലെ മാരിടൈം മ്യൂസിയത്തിലുള്ള സ്വാഗത മതിലിൽ (Welcome Wall) പേരു ചേർക്കാൻ ഇപ്പോൾ അവസരം.

5. കൊവിഡ് കാല ഓൺലൈൻ ചർച്ചകളുടെ പിന്നണിയിലെ സിഡ്നി മലയാളി

കൊവിഡ് ലോക്ക്ഡൗൺ കാലത്ത് നിരവധി ഓൺലൈൻ ചർച്ചകൾ സംഘടിപ്പിക്കുന്നതിന്റെ പിന്നിൽ അദൃശ്യസാന്നിദ്ധ്യമായിരുന്ന സിഡ്നി സ്വദേശി ഫൈസൽ ഗുരുവായൂർ സംസാരിക്കുന്നു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now