ദക്ഷിണേഷ്യന്‍ ഭാഷാ പരിപാടികള്‍ ഇനി SBS South Asian ല്‍; വാര്‍ത്തയും, വിജ്ഞാനവും, വിനോദവുമായി ഒറ്റ ചാനല്‍

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പത്ത് ഭാഷകളിലുള്ള പരിപാടികള്‍ ഒറ്റ പ്ലാറ്റ്‌ഫോമിലെത്തിച്ചുകൊണ്ട് SBS South Asian ചാനല്‍ തുടങ്ങി.

ഓസ്‌ട്രേലിയയിലെ അതിവേഗം വളുന്ന ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ മുഖവും ശബ്ദവുമാകാനാണ് SBS South Asian തുടങ്ങുന്നത്. നിലവിലുണ്ടായിരുന്ന SBS PopDesi ചാനലിന് രൂപമാറ്റം വരുത്തുകയാണ്.

മലയാളത്തിന് പുറമേ Bangla, Gujarati, Hindi, Nepali, Punjabi, Sinhala, Tamil, Urdu എന്നീ ഭാഷകളിലെ റേഡിയോ പ്രക്ഷേപണം പുതിയ ചാനലിലുണ്ടാകും. എസ് ബി എസിലെ പുതിയ ഇന്ത്യന്‍ ഭാഷാ പരിപാടിയായ തെലുങ്കിന്റെ പോഡ്കാസ്റ്റുകളും സോഷ്യല്‍ വീഡിയോകളും South Asian പ്ലാറ്റ്‌ഫോമിലൂടെ ലഭിക്കും.
ഒപ്പം, വിവിധ ഇന്ത്യന്‍ ഭാഷകളിലെ പാട്ടുകളും വിനോദപരിപാടികളുമെല്ലാം 24/7 ലഭ്യമാകും.
'ഓസ്‌ട്രേിയയില്‍ ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ജനവിഭാഗമാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍. 15 ലക്ഷത്തിലേറെ ഓസ്‌ട്രേലിയക്കാര്‍ ഒരു ദക്ഷിണേഷ്യന്‍ ഭാഷ വീട്ടില്‍ സംസാരിക്കുന്നുണ്ട്. ഇവരില്‍ ഒന്നാം തലമുറയ്ക്കും, രണ്ടാം തലമുറയ്ക്കും, മൂന്നാം തലമുറയ്ക്കും അനുയോജ്യമായതും, ഇഷ്ടമാകുന്നതുമായ പരിപാടികളാണ് പുതിയ ചാനലില്‍ ഉണ്ടാകുന്നത്,' SBS South Asian പ്രോഗ്രാം മാനേജര്‍ മന്‍പ്രീത് കൗര്‍ സിംഗ് പറഞ്ഞു.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 11.00 മുതല്‍ വൈകിട്ട് 6.00 വരെ ദക്ഷിണേഷ്യന്‍ ഭാഷകളിലെ തത്സമയ റേഡിയോ പരിപാടികള്‍ കേള്‍ക്കാന്‍ കഴിയും.

ഡിജിറ്റല്‍ റേഡിയോ (DAB), ഡിജിറ്റല്‍ TV (ചാനല്‍ 305), SBS Audio App, വെബ്‌സൈറ്റ് എന്നിവയില്‍ തത്സമയം പരിപാടികള്‍ കേള്‍ക്കാം.

ഭാഷാ പരിപാടികളുടെ തത്സമയ ഷെഡ്യൂള്‍ ഇതാണ്:
LanguageDay and time 
Bangla Monday & Thursday 3:00PM 
Gujarati Wednesday & Friday 2:00PM 
Hindi Monday to Sunday 5:00PM 
Malayalam Thursday & Friday 1:00PM 
Nepali Tuesday & Thursday 2:00PM 
Punjabi Monday to Friday 4:00PM 
Sinhala Monday, Tuesday, Thursday & Friday 11:00AM 
Tamil Monday, Wednesday, Thursday & Friday 12:00PM 
UrduWednesday & Friday 3:00pm 

മറ്റു സമയങ്ങളില്‍ ദക്ഷിണേഷ്യന്‍ ഭാഷകളിലെ പാട്ടുകളും വിനോദപരിപാടികളുമാണ് SBS South Asian റേഡിയോ ചാനലില്‍ കേള്‍ക്കാന്‍ കഴിയുക.

ഓണ്‍ ഡിമാന്റായി ഈ പരിപാടികളെല്ലാം എപ്പോള്‍ വേണമെങ്കിലും കേള്‍ക്കാനും കഴിയും.

ഇതോടൊപ്പം, ഒരു പുതിയ യൂട്യൂബ് ചാനലും എസ് ബി എസ് സൗത്ത് ഏഷ്യന്‍ പരിപാടികള്‍ക്കായി തുടങ്ങുന്നുണ്ട്.

മലയാളമുള്‍പ്പെടെ എല്ലാ ഭാഷകളിലെയും വീഡിയോകളും പോഡ്കാസ്റ്റുകളും യൂട്യൂബിലും ലഭ്യമാണ്.

എല്ലാ ഭാഷാ പരിപാടികള്‍ക്കും സ്വന്തം ഫേസ്ബുക്ക് പേജും, ദ്വിഭാഷാ വെബ്‌സൈറ്റുമുണ്ട്. നിങ്ങള്‍ പോഡ്കാസ്റ്റ് കേള്‍ക്കുന്ന എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇതിനൊപ്പം പരിപാടികള്‍ കേള്‍ക്കാന്‍ കഴിയും.

ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും സെന്‍സസിനോടനുബന്ധിച്ച് എസ് ബി എസ് നടത്തുന്ന ലാംഗ്വേജ് സര്‍വീസസ് റിവ്യൂവിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്ന് SBS Audio ആക്ടിംഗ് ഡയറക്ടര്‍ പാമില കുക്ക് പറഞ്ഞു.

Related: 

  • SBS Spice is an exciting new English language service for Gen Y with a South Asian heritage who want to shape their own cultural narratives and be informed and entertained via social media
  • Australia Explained offers new migrants the practical information they need to participate in everyday social and civic life, with content available in South Asian and other languages
  • Common FAQs about SBS’s full content offering across more than 10 sub continental languages and English for South Asian audiences in Australia


Share

Published

Updated

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service