ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിരവധി അഭിമുഖങ്ങളും റിപ്പോർട്ടുകളും ജനാഭിപ്രായങ്ങളുമെല്ലാം എസ് ബി എസ് മലയാളം ഇതിനകം നൽകിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, രണ്ടു പ്രമുഖ പാർട്ടികളുടെ നയങ്ങളെക്കുറിച്ചുള്ള ഒരു സംവാദമാണ് ഇവിടെ.
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി പാർലമെൻറ് തെരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായ ജേക്കബ് വടക്കേടത്തും, സിഡ്നിയിൽ ലേബർ പാർട്ടിയുടെ ടൂംഗാബി-സെവൻസ് ഹിൽ സ്റ്റേറ്റ് ഇലട്കറേറ്റ് കൌൺസിൽ സെക്രട്ടറി ജേക്കബ് തോമസുമാണ് സംവാദത്തിൽ പങ്കെടുക്കുന്നത്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...