SKIP TO MAIN CONTENT

പീഡന വിവരം മറച്ചുവച്ചതിന് അഡ്‌ലൈഡ് ആർച്ച് ബിഷപ്പിന് ഒരു വർഷം തടവ്

ബാലപീഡനം മറച്ചുവച്ചതിന് അഡ്‌ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സന് ഒരു വർഷം തടവ് ശിക്ഷ.

The Archbishop of Adelaide, Philip Wilson leaves Newcastle Local Court ,Tuesday June 19, 2018.
The Archbishop of Adelaide, Philip Wilson leaves Newcastle Local Court ,Tuesday June 19, 2018. Source: AAP

1 min read

Published

Updated


Skip to article content

വൈദികര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത് മറച്ചുവച്ച സംഭവത്തില്‍ അഡ്‌ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സന്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

രണ്ടു അൾത്താര ബാലനമാരുടെ പീഡന വിവരം മറച്ചു വെക്കുകയും, പോലീസിൽ അറിയിക്കാതെ ഇരിക്കുകയും ചെയ്തതിനാണ് ആർച്ച് ബിഷപ്പിന് ഒരു വർഷം തടവ് വിധിച്ചിരിക്കുന്നത്.

ന്യൂ കാസ്റ്റിൽ കോടതി മജിസ്ട്രേറ്റ് റോബർട്ട് സ്റ്റോൺ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. 67 കാരനായ ബിഷപ്പിന് ഒരു വർഷത്തെ തടവ് ശിക്ഷയിൽ ആറ് മാസം കഴിഞ്ഞേ പരോൾ ലഭിക്കുകയുള്ളു.

The Archbishop of Adelaide, Philip Wilson leaves Newcastle Local Court
The Archbishop of Adelaide, Philip Wilson leaves Newcastle Local Court Source: AAP

എന്നാല്‍ തടവുശിക്ഷ വീട്ടുതടവായി അനുഭവിക്കാന്‍ അനുവദിക്കണം എന്ന അപേക്ഷ കോടതി ഓഗസ്റ്റ് 14ന് പരിഗണിക്കും. വീട്ടുതടവാക്കുകയാണെങ്കില്‍ ബിഷപ്പിന് സാമൂഹ്യ സേവനം ചെയ്താല്‍ മതിയാകും.

ബാലപീഡനം മറച്ചുവെക്കുന്നതിനു ശിക്ഷിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ സഭപ്രതിനിധിയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സൻ.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now