1. ഇഷ്ടപ്പെട്ട തൊഴിൽമേഖല തെരഞ്ഞെടുക്കുക
ഏതു തൊഴിൽ മേഖലയിലാണ് ഇവിടെ ഏറെ സാധ്യതകൾ ഉള്ളതെന്ന് ആദ്യം കണ്ടെത്തുക. ഇതിൽ നിങ്ങൾക്ക് ജോലി ചെയ്യാൻ താല്പര്യമുള്ള മേഖല തെരഞ്ഞെടുത്ത് അതിൽ നിങ്ങളുടെ സാധ്യതകൾ അന്വേഷിക്കുക. ഇതിനായി ഈ മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായി ഇതേക്കുറിച്ചു ചർച്ച ചെയ്യുകയും, ഓൺലൈനിൽ തിരയുകയും ചെയ്യാം. നിങ്ങളുടെ സൗകര്യം അനുസരിച്ചു ഫുൾ ടൈം ആയും , പാർട് ടൈം ആയും, കാഷ്വൽ ആയും, കോൺട്രാക്ടിലും ഇവിടെ ജോലി ചെയ്യാൻ അവസരം ഉണ്ട്. ഇതിൽ ഏതാണ് നിങ്ങൾക്ക് അനുയോജ്യമായത് എന്ന് കണ്ടെത്തി അപേക്ഷിക്കുക. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. ജോലിക്ക് അപേക്ഷിക്കുക
ഇതിനായി നിങ്ങൾക്ക് ഒരു ഇമെയിൽ ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. ഇവിടെ തൊഴിലപേക്ഷകൾ ഇമെയിൽ വഴി സ്വീരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ ഉദ്യോഗസംബന്ധമായ കാര്യങ്ങൾക്കായി ഒരു ഇമെയിൽ ഐഡി കരുതുക. കൂടാതെ, നിങ്ങളുടെ ഇഷ്ടപ്പെട്ട മേഖലയിലുള്ള ഒഴിവുകൾ പത്രങ്ങളിൽനിന്നും, ഓൺലൈനിലൂടെയും കണ്ടെത്തുക.
3. റെസ്യുമെ തയ്യാറാക്കുക
ഓസ്‌ട്രേലിയയിൽ ജോലിക്കപേക്ഷിക്കുമ്പോൾ തൊഴിലുടമകളുടെ ആവശ്യങ്ങൾക്കനുസൃതമായി വേണം റെസ്യുമെ തയ്യാറാക്കാൻ. റെസ്യുമെയിലൂടെയാണ് നിങ്ങളെക്കുറിച്ചു കൂടുതലായി തൊഴിലുടമയ്ക്ക് അറിയാൻ സാധിക്കുക . അതുകൊണ്ടുതന്നെ സൂക്ഷമതയോടെ വേണം റെസ്യുമെ തയ്യാറാക്കുവാൻ. എങ്ങനെ റെസ്യുമെ തയ്യാറാക്കാം എന്നതിനെക്കുറിച്ചറിയാൻ നിരവധി മാർഗങ്ങൾ ഓൺലൈനിൽ നിന്നും ലഭ്യമാണ്. റെസ്യുമെക്ക് പുറമെ, നിങ്ങളുടെ പ്രവർത്തിപരിചയവും മറ്റ് വസ്തുതകളെ പിൻതാങ്ങുന്ന രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
4. സെൻട്രലിങ്കിലും തൊഴിൽ ഏജൻസികളിലും റെജിസ്റ്റർ ചെയ്യുക
നിങ്ങൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലയിലെ ജോലി സാധ്യകളെക്കുറിച്ചു അറിയാനായി സെൻട്രലിങ്കിലും സർക്കാർ അംഗീകൃത തൊഴിൽ ഏജൻസികളിലും റെജിസ്റ്റർ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന്, തൊഴിൽ തേടുന്നവരെ അതാതു മേഖലയിലെ തൊഴിലുടമയുമായി ബന്ധിപ്പിക്കുന്ന ഒരു സർക്കാർ സംരംഭമാണ് "ജോബ് ആക്റ്റീവ്". ഇത്തരത്തിലുള്ള തൊഴിൽ ഏജൻസികളിൽ റെജിസ്റ്റർ ചെയ്യുന്നത് ജോലി ലഭിക്കാൻ നിങ്ങളെ സഹായിച്ചേക്കാം. ഓസ്‌ട്രേലിയയിലേക്ക് പുതുതായി കുടിയേറുന്നവർക്ക് സർക്കർ സൗജന്യമായി നൽകുന്ന സേവനമാണിത്. കൂടാതെ, സെൻട്രലിങ്കിൽ നിന്നും നിങ്ങൾ സാമ്പത്തിക സഹായം കൈപ്പറ്റുന്നുണ്ടെങ്കിൽ, തൊഴിലന്വേഷണത്തിനായി സെൻട്രലിങ്ക് തന്നെ നിങ്ങളെ സഹായിക്കും. ജോബ് ആക്റ്റീവ് പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് The Department of Employment -ന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
ഇതിനു പുറമെ , ജോലി ലഭിക്കാൻ സഹായിക്കുന്ന സർക്കാർ ഫണ്ടോടെ നടത്തുന്ന വിവിധ തരം കോഴ്സുകളും ഇവിടെ ലഭ്യമാണ്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
5. തൊഴിലുടമയെ നേരിട്ട് ബന്ധപ്പെടുക
നിങ്ങളുടെ യോഗ്യതക്കനുസൃതമായി തൊഴിൽ ലഭിക്കാൻ സാധ്യതകളുള്ള സ്ഥാപനങ്ങൾ കണ്ടെത്തുക. തൊഴിലുടമയെ നേരിൽ ബന്ധപ്പെടാൻ അനുവാദം വാങ്ങുക. തയ്യാറാക്കിയ റെസ്യുമയും മറ്റ് രേഖകളുമായി ഇവരെ നേരിൽ സമീപിച്ച് നിങ്ങളുടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ, പരിചയപ്പെടുന്നവരുമായി നല്ല സൗഹൃദം നിലനിറുത്താൻ ശ്രമിക്കുക. ഇതുവഴി അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നിങ്ങൾക്കനുയോജ്യമായ ഒഴിവുകൾ ഉണ്ടോയെന്ന് അന്വേഷിച്ചറിയാം. ഓസ്‌ട്രേലിയയിൽ ഒരു ഇന്റർവ്യൂവിൽ സംബന്ധിക്കുമ്പോഴും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവ കൃത്യമായി പാലിക്കുന്നത് ജോലി ലഭിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കും. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അറിയാവുന്നതാണ്.
6. സ്വന്തമായി സംരംഭം തുടങ്ങാം
ഇനി ഇവിടെയെത്തിയ ശേഷം ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ലഭിക്കുന്നില്ല, അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലാത്ത പക്ഷം, സ്വന്തമായി ഒരു സംരംഭം തുടങ്ങാനും ഇവിടെ സാധ്യതകൾ ഏറെയാണ്. ഇതിനായി പ്രവർത്തനത്തിനുള്ള ഒരു സംരംഭം വാങ്ങി, സ്വന്തമായി അത് ഏറ്റെടുത്തു നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇതിന് അറിഞ്ഞിരിക്കേണ്ട കുറച്ചു നിയമവശങ്ങളും ഉണ്ട്. ഇവ എന്തൊക്കെയാണെന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അറിയാം.
RELATED CONTENT

ഓസ്ട്രേലിയയില് ജോലി തേടുന്നവര്ക്ക് ഒരു സമ്പൂണ്ണ വഴികാട്ടി